ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിയ ഫാത്തിമയുടെ കുടുംബം സമരത്തില്‍

Update: 2018-05-28 09:58 GMT
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിയ ഫാത്തിമയുടെ കുടുംബം സമരത്തില്‍

ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്തെന്നാരോപിച്ച് വയനാട് അമ്പലവയലില്‍ നിരാഹാര സമരം.

ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്തെന്നാരോപിച്ച് വയനാട് അമ്പലവയലില്‍ നിരാഹാര സമരം. മാരക രോഗം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്കിയക്ക് വിധേയമാകാന്‍ ഉദാരമതികളുടെ സഹായം തേടുന്ന നിയാഫാത്തിമയുടെ കുടുംബവും നാട്ടുകാരുമാണ് സമരം ചെയ്യുന്നത്. ബീറ്റതലാസീമിയ എന്ന അസുഖം ബാധിച്ച നിയ ഫാത്തിമയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്കിയക്കായി 35 ലക്ഷം രൂപ ചെലവുവരും. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റിയുണ്ടാക്കി പണം ശേഖരിക്കുന്നതിനിടെ, വലിയ ശമ്പളമുള്ള വിദേശജോലി വാഗ്ദാനം ചെയ്ത് നിയയുടെ ഉപ്പ നിയാസില്‍ നിന്നും അമ്പലവയല്‍ സ്വദേശി പുരുഷോത്തമന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.

Advertising
Advertising

പുരുഷോത്തമന്റെ വീടിനു മുമ്പിലാണ് രാപ്പകല്‍ സമരം. വയനാട് ജില്ലയിലെ നിരവധിപേരില്‍ നിന്ന് പുരുഷോത്തമന്‍ പണം തട്ടിയെടുത്തതായി പരാതിയുണ്ട്. പരാതിക്കാരെല്ലാം സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. നിയാസിന്റെ നാട്ടുകാരും സമരത്തിലുണ്ട്. പണം നഷ്ടപ്പെട്ടവര്‍ അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണം തട്ടിയത് മറ്റൊരു വ്യക്തിയാണെന്നും അയാളെ പരിചയപ്പെടുത്തുക മാത്രമേ താന്‍ചെയ്തിട്ടുള്ളൂ എന്നും പുരുഷോത്തമന്‍ പറഞ്ഞു.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Rishad - റിഷാദ് അലി

Similar News