കിനാലൂരില്‍ ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം

Update: 2018-05-28 22:55 GMT
Editor : Sithara
കിനാലൂരില്‍ ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം

മലബാറിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം സംസ്കരിക്കാനായാണ് സ്വകാര്യ കമ്പനി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നത്

കിനാലൂര്‍‌ വ്യവസായ കേന്ദ്രത്തില്‍ നിര്‍മാണം തുടങ്ങിയ ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. മലബാറിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം സംസ്കരിക്കാനായാണ് സ്വകാര്യ കമ്പനി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നത്. പ്ളാന്‍റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം..

Full View

കിനാലൂര്‍ വ്യവസായ കേന്ദ്രത്തില്‍ രണ്ടരയേക്കര്‍ സ്ഥലത്താണ് സ്വകാര്യ കമ്പനി ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നത്. 2015ലായിരുന്നു പ്ളാന്‍റ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചത്. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അന്ന് പ്ളാന്‍റ് നിര്‍മാണം നിലച്ചിരുന്നു. പ്ളാന്‍റ് നിര്‍മിക്കാന്‍ വീണ്ടും നീക്കമാരംഭിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരം തുടങ്ങിയിരിക്കുന്നത്.

പ്ളാന്‍റിന്‍റെ പ്രവര്‍ത്തനം കുടിവെള്ള സ്രോതസ്സിനെയടക്കം ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാല്‍ പ്ളാന്‍റിന്‍റെ പ്രവര്‍ത്തനം മാലിന്യ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News