'എന്‍റെ ആരോഗ്യം എന്‍റെ അവകാശം' എന്ന സന്ദേശവുമായി ഇന്ന് എയ്ഡ്സ് ദിനം

Update: 2018-05-28 00:31 GMT
Editor : Sithara
'എന്‍റെ ആരോഗ്യം എന്‍റെ അവകാശം' എന്ന സന്ദേശവുമായി ഇന്ന് എയ്ഡ്സ് ദിനം
Advertising

സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്.

ഇന്ന് ലോക എയ്ഡ്സ് ദിനം. എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്.

Full View

2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 1071 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 415 പേര്‍ സ്ത്രീകളാണ്. ആകെ കേസുകളില്‍ 65 ശതമാനവും വീട്ടമ്മമാരിലാണെന്നും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

ആര്‍സിസിയില്‍ രക്തദാനത്തിലൂടെ കുട്ടിക്ക് എയ്ഡ്സ് പകര്‍ന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് നാറ്റ് ടെസ്റ്റ് സൌകര്യം മെഡിക്കല്‍ കോളജുകളിലും ആര്‍സിസിയിലും ഒരുക്കാന്‍ നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ നാറ്റ് ടെസ്റ്റിനും കാലതാമസമുണ്ടെന്നത് വെല്ലുവിളിയാണ്. അംഗീകരിച്ച ബ്ലഡ് ബാങ്കുകളില്‍ നിന്ന് മാത്രമേ രക്തം സ്വീകരിക്കാവൂ എന്നാണ് എയ്‍ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മുന്നറിയിപ്പ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News