കണ്‍സ്യൂമര്‍ഫെഡില്‍ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

Update: 2018-05-28 09:24 GMT
കണ്‍സ്യൂമര്‍ഫെഡില്‍ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

2010-11 സാമ്പത്തിക വര്‍ഷം മുതലുള്ള മുഴുവന്‍ ഇടപാടുകളും ഓഡിറ്റ് ചെയ്യും

കണ്‍സ്യൂമര്‍ഫെഡിലെ ഇടപാടുകള്‍ സിഎജിയെക്കൊണ്ട് ഓ‍ഡിറ്റ് ചെയ്യിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 2011-12 മുതല്‍ കണ്‍സ്യൂമര്‍ഫെഡില്‍ യാതൊരു ഓഡിറ്റും നടന്നിരുന്നില്ല. സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ സ്ഥാപനത്തില്‍ സിഎജി ഓഡിറ്റ് നടത്തുന്നത്.വലിയ അഴിമതി രാജ്ഭവന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് പരാതിക്കാര്‍ പറഞ്ഞു.

Full View

സഹകരണ വകുപ്പിന് കീഴിലുള്ള പ്രത്യേക സംഘമാണ് സഹകരണ സ്ഥാപനങ്ങളിൽ സാധാരണ ഗതിയിൽ ഓഡിറ്റ് നടത്താറുള്ളത്. എന്നാൽ കൺസ്യൂമർ ഫെഡിൽ 2011- 2012 സാമ്പത്തിക വർഷം മുതൽ ഈ ഓഡിറ്റിങ്ങ് നടന്നിട്ടില്ല. പകരം ചാർട്ടേട് അക്കൗണ്ടന്റിനെ വച്ച് ഓഡിറ്റ് നടത്താനായിരുന്നു നീക്കം നടന്നിരുന്നത്. ഇതിനെതിരേ വലിയ പരാതി ഉയർന്നു. കൺസ്യൂമർഫെഡിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കാണിച്ച് പൊതു പ്രവർത്തകനായ അഡ്വ.ഹൃദ്ദേഷ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സർക്കാർ തന്നെ സി.എ.ജി ഓഡിറ്റിങ്ങിന് ഉത്തരവ് ഇട്ടിരിക്കുന്നത്. 2010, 2011 സാമ്പത്തിക വർഷം മുതൽ ഇതു വരേയുള്ള ഇടപാടുകൾ സി.എ.ജി ഓഡിറ്റ് ചെയ്യും.ഇതിന് മുന്നോടിയായി പ്രാഥമിക ഓഡിറ്റ് സി എ.ജി നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൺസ്യുമർ ഫെഡിന്റെ അഡ്മിമിനിസ്ട്രേറ്റിവ് കമ്മിറ്റി ശിപാർശ ചെയ്ത പ്രകാരമാണ് സർക്കാർ സി.എ.ജി ഓഡിറ്റിങ്ങിന് ഉത്തരവിട്ടിരിക്കുന്നതെന്ന് എം.ഡി.രാമനുണ്ണി വിശദീകരിച്ചു.

Tags:    

Similar News