സാഹിത്യോത്സവം ആരുടെയും കുത്തകയല്ല; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വിമര്‍ശിച്ച് കണ്ണന്താനം

Update: 2018-05-28 01:34 GMT
Editor : Jaisy
സാഹിത്യോത്സവം ആരുടെയും കുത്തകയല്ല; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വിമര്‍ശിച്ച് കണ്ണന്താനം

വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ല

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മന്ത്രിയുടെ പ്രതികരണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും കവിയുമായ കെ. സച്ചിദാനന്ദന്‍ പ്രതികരിച്ചു.

Advertising
Advertising

Full View

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു കണ്ണന്താനത്തിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍‌ സാഹിത്യോത്സവം ചിലര്‍ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും കണ്ണന്താനം ആരോപിച്ചു. എന്നാല്‍ എല്ലാ ആശയങ്ങളും വച്ചു പുലര്‍ത്തുന്നവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ടെന്നും കണ്ണന്താനത്തിന്റെ പങ്കാളിത്തം തന്നെ അതിന് ഉദാഹരണമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു . ഇന്ത്യന്‍ ടൂറിസം പുതിയ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു കണ്ണന്താനം ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News