'ഷുഹൈബ് കുടുംബ സഹായ നിധി' പിരിച്ചവര്‍ക്ക് നേരെ സിപിഎം അതിക്രമം
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി ധനസഹായം സമാഹരിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലാണ്
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബ സഹായ ഫണ്ട് ശേഖരിക്കാനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ധനസമാഹരണം തടഞ്ഞ സി പി എം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മര്‍ദനമേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൊയിലോത്ത് ഗംഗാദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉള്ള്യോരി മുണ്ടോത്ത് അങ്ങാടിയില്‍ ഷുഹൈബ് കുടുംബ സഹായ നിധി സമാഹരിക്കവേ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതായാണ് പരാതി. സിപിഎം പ്രാദേശിക നേതാവ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിരിവ് തടസ്സപ്പെടുത്തുകയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൊയിലാത്ത് ഗംഗാഗദരനെ ആക്രമിച്ചതായുമാണ് ആരോപണം. മുഖത്തടക്കം പരിക്കേറ്റ ഗംഗാദരനെ ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇനി നിനക്ക് വേണ്ടിയായിരിക്കും പിരിവ് ന ടത്തേണ്ടി വരികയെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് മര്‍ദിച്ചതെന്ന് ഗംഗാദരന്‍ പറഞ്ഞു.