കായിക വകുപ്പിലെ നിയമനം, ഫണ്ട് വിനിയോഗം: അന്വേഷണം വേണമെന്ന് ഗണേഷ് കുമാര്‍

Update: 2018-05-28 15:02 GMT
Editor : admin
കായിക വകുപ്പിലെ നിയമനം, ഫണ്ട് വിനിയോഗം: അന്വേഷണം വേണമെന്ന് ഗണേഷ് കുമാര്‍
Advertising

സ്വന്തമായി സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കൌണ്‍സില്‍ തലപ്പത്ത് വരുന്നത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍

Full View

കായിക വകുപ്പിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. മുഴുവന്‍ സമയ സെക്രട്ടറിമാരാണ് സ്പോര്‍ട്സ് കൌണ്‍സിലിന് വേണ്ടത്. സ്വന്തമായി സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കൌണ്‍സില്‍ തലപ്പത്ത് വരുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജ്, കായിക മന്ത്രി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഒരു കാര്യവുമില്ലാതെ കായികമന്ത്രി അഞ്ജു ബോബി ജോര്‍ജിനോട് കാര്യങ്ങള്‍ തിരക്കിയെന്ന് വിശ്വസിക്കുന്നില്ലെന്ന് ഗണേഷ് പറഞ്ഞു. കായിക വകുപ്പില്‍ നടക്കുന്ന പലതിനെക്കുറിച്ചും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി സ്ഥാനത്തുള്ള അഞ്ചു ബോബി ജോര്‍ജിന്റെ പ്രവര്‍ത്തനത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ സ്ഥാനം ഒഴിയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News