ഒളിംപിക്സിന്‍റെ ചരിത്രം പറയുന്ന ചിത്രപ്രദര്‍ശനം

Update: 2018-05-29 18:50 GMT
Editor : Sithara
Advertising

ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒളിമ്പിക്സ് വേദികളിലെ മനോഹര മുഹൂര്‍ത്തങ്ങളും നേട്ടങ്ങളുമെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്.

Full View

ഒളിംപിക്സിന്‍റെ ചരിത്രം പറയുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നടക്കുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒളിമ്പിക്സ് വേദികളിലെ മനോഹര മുഹൂര്‍ത്തങ്ങളും നേട്ടങ്ങളുമെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. റോഡ് ടു റിയോ എന്നു പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം റിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച അവസാനിക്കും.

ഒളിംപിക്സ് വേദികളിലെ മെഡല്‍ നേട്ടങ്ങളും താരത്തിളക്കവും മാത്രമല്ല ആവേശവും ദുഖവുമെല്ലാം ഇട കലര്‍ന്ന വേറിട്ട കാഴ്ചകളും ഈ ചിത്രപ്രദര്‍ശനത്തിലുണ്ട്. ബി സി 774ല്‍ പുരാതന ഗ്രീസില്‍ നടന്ന പ്രഥമ ഒളിംപിക്സിലെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിരിക്കുന്നു.പുരാതന ഗ്രീസിന്‍രെ ഭൂപടം മുതല്‍ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നങ്ങളുടെ വിശേഷങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗം മേധാവി വസിഷ്ഠാണ് ഫോട്ടോകള്‍ സമാഹരിച്ചിരിക്കുന്നത്.

മണ്‍മറഞ്ഞ ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഇടിക്കൂട്ടിലെ പ്രകടനങ്ങള്‍ ആരാധകര്‍ക്ക് ആവേശം പകരുന്നു. വര്‍ണ വിവേനത്തിനെതിരായ അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളും പ്രദര്‍ശനത്തില്‍ കാണാം. ലോകോത്തര താരങ്ങള്‍ മാത്രമല്ല, ലോക കായിക ഭൂപടത്തില്‍ ഇന്ത്യയെ വരച്ചു ചേര്‍ത്ത പ്രതിഭകളെയും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നു. ഒളിമ്പ്യന്‍ റഹ്മാനും പി ടി ഉഷയും അഭിനവ് ബിന്ദ്രയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം വെള്ളിയാഴ്ച അവസാനിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News