ഇപി ജയരാജനെതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് ഒരുങ്ങുന്നു

Update: 2018-05-29 12:31 GMT
ഇപി ജയരാജനെതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് ഒരുങ്ങുന്നു

അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വിജിലന്‍സിന് ആവശ്യമില്ലെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കേസെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍

Full View

ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് ഒരുങ്ങുന്നു.പൂജാ അവധികഴിഞ്ഞതിന് ശേഷം നടപടികള്‍ തുടങ്ങാനാണ് ആലോചന.അന്വേഷണം നടത്തിയില്ലെങ്കില്‍ വിജിലന്‍സിന്റെ വിശ്വാസത തകരുമെന്ന നിലപാടിലാണ് ഡയറക്ടര്‍ ജേക്കബ് തോമസ്.വിജിലന്‍സ് തേടിയ നിയമോപദേശത്തിന് ബുധനാഴ്ച മറുപടി ലഭിക്കും. ഇപി ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന നിലപാടാണ് വിജിലന്‍സിനുള്ളത്.എന്നാല്‍ ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ നിയമോപദേശത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കു.ത്വരിത പരിശോധന നടത്താനാണ് സാധ്യത കൂടുതല്‍.

Advertising
Advertising

വ്യവസായ മന്ത്രി സ്വജനപക്ഷപാതവും,അഴിമതിയും നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്.അതുകൊണ്ട് പരാതി തള്ളിക്കളഞ്ഞാല്‍ കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന ഭയവുമുണ്ട്.വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ഭൂമിദാനക്കേസ് വിവാദമായതിനെത്തുടര്‍ന്ന് റദ്ദാക്കിയെങ്കിലും വിഎസിനെതിരെ അന്ന് കേസെടുത്തിരുന്നു.ഈ കീഴ്വഴ്ക്കം ഇപ്പോഴത്തെ വിവാദനിയമനങ്ങളിലും പാലിക്കാനാണ് വിജിലന്‍സിന്റെ നീക്കം.അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വിജിലന്‍സിന് ആവശ്യമില്ലെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കേസെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ജേക്കബ് തോമസ് തീരുമാനിച്ചിട്ടു

Tags:    

Similar News