വിദേശപഠനത്തിന് പോയ പെണ്‍കുട്ടിക്ക് സ്കോളര്‍ഷിപ്പ് നല്‍കാതെ പട്ടികജാതി വകുപ്പ്

Update: 2018-05-29 03:37 GMT
Editor : Subin
വിദേശപഠനത്തിന് പോയ പെണ്‍കുട്ടിക്ക് സ്കോളര്‍ഷിപ്പ് നല്‍കാതെ പട്ടികജാതി വകുപ്പ്

സ്കോളര്‍ഷിപ്പ് കിട്ടുമെന്ന് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് പോര്‍ച്ചുഗലിലെത്തി. പക്ഷെ, സ്കോളര്‍ഷിപ്പ് അനുവദിച്ചില്ല. പകരം ആക്ഷേപം...

പട്ടിക ജാതി വിഭാഗത്തിലെ പെണ്‍കുട്ടിക്ക് വിദേശപഠനത്തിന് സ്കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍. ഒന്നര വര്‍ഷമായി സെക്രട്ടേറിയറ്റ് കയറിയിറങ്ങിയിട്ടും സ്കോളര്‍ഷിപ്പ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് തൃശൂര്‍ സ്വദേശിയായ റിമ രാജന്‍. സ്കോളര്‍ഷിപ്പ് അനുവദിക്കണമെന്ന പട്ടിക ജാതി കമ്മിഷന്‍റെ ഉത്തരവിനും പട്ടിക ജാതി വകുപ്പ് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.

Advertising
Advertising

Full View

പോര്‍ച്ചുഗലിലെ കോയിംബ്ര യൂണിവേര്‍സിറ്റിയില്‍ എംഎസ്സി ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയാണ് റിമാ രാജന്‍. രണ്ട് വര്‍ഷത്തെ ഫീസ് 15 ലക്ഷം രൂപ. അഡ്മിഷന്‍ കിട്ടിയപ്പോള്‍ തന്നെ പട്ടികജാതി വകുപ്പില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചു. സ്കോളര്‍ഷിപ്പ് കിട്ടുമെന്ന് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് പോര്‍ച്ചുഗലിലെത്തി. പക്ഷെ, സ്കോളര്‍ഷിപ്പ് അനുവദിച്ചില്ല. പകരം ആക്ഷേപം. തുടര്‍ന്ന് പട്ടിക ജാതി കമ്മിഷന് പരാതി നല്‍കി. കമ്മിഷന് മുന്‍പില്‍ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തടസ്സമില്ലെന്ന് പറഞ്ഞ വകുപ്പ് അണ്ടര്‍സെക്രട്ടറി പിന്നീട് മാതാപിതാക്കളെ അധിക്ഷേപിക്കുകയാണുണ്ടായതെന്ന് റിമ പറയുന്നു.

റിമക്ക് മെറിറ്റില്ലെന്നാണ് പട്ടിക ജാതി വകുപ്പിന്‍റെ വാദം. എന്നാല്‍ മെറിറ്റിന്‍റെ മാനദണ്ഡം എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. സെപ്റ്റംബര്‍ രണ്ടിന് മുന്‍പ് ഫീസടച്ചില്ലെങ്കില്‍ റിമക്ക് പഠനം ഉപേക്ഷിക്കേണ്ടിവരും. പട്ടികജാതി വകുപ്പ് ദലിത് വിദ്യാര്‍ഥികളോട് കാട്ടുന്ന വിവേചനപരമായ സമീപനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റിമ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News