ക്യാഷ് കൌണ്ടറും ബില്ലുമില്ല; പണമില്ലാത്തവർക്ക് ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാം

Update: 2018-05-29 02:32 GMT
ക്യാഷ് കൌണ്ടറും ബില്ലുമില്ല; പണമില്ലാത്തവർക്ക് ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാം
Advertising

ആലപ്പുഴ പാതിരപ്പള്ളിയിലാണ് ബില്ലില്ലാത്ത ആദ്യത്തെ ഹോട്ടല്‍ ആരംഭിക്കുന്നത്

പണമില്ലാത്തതു കൊണ്ടു മാത്രം ഭക്ഷണം കഴിക്കാതെ വിശന്നു വലഞ്ഞ് ജീവിക്കുന്നവര്‍ക്കായി ക്യാഷ് കൗണ്ടറും ബില്ലുമൊന്നുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹോട്ടൽ നാളെ ആരംഭിക്കും. ആലപ്പുഴ പാതിരപ്പള്ളിയിലാണ് ബില്ലില്ലാത്ത ആദ്യത്തെ ഹോട്ടല്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ ആരംഭിക്കുന്നത്.

Full View

പാതിരപ്പള്ളിയില്‍ ദേശീയപാതയോരത്താണ് സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. സാന്ത്വന പരിചരണ രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച സ്നേഹ ജാലകം ട്രസ്റ്റാണ് പുതിയ സംരംഭത്തിനും നേതൃത്വം നൽകുന്നത്. പണമില്ലെങ്കിലും ഇവിടെ നിന്നും ഭക്ഷണം കഴിക്കാം. കാഷ്യറോ, ക്യാഷ് കൗണ്ട റോ ഇല്ല. മനസാക്ഷിയാണ് ഇവിടുത്തെ കൗണ്ടറെന്ന്‌ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.

രണ്ടായിരത്തിലധികം പേർക്ക് ഒരേ സമയം ഭക്ഷണം പാകം ചെയ്യാൻ കഴിയുന്ന ആധുനിക സ്റ്റീം കിച്ചണും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും, ആധുനിക ജലശുദ്ധീകരണ പ്ലാന്റും സംരംഭത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ചുവരുകൾ മനോഹരമായ രേഖാചിത്രങ്ങൾ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ഭക്ഷണശാലയ്ക്ക് ആവശ്യമായ പച്ചക്കറികൾക്കായി രണ്ടരയേക്കർ സ്ഥലത്ത് ജൈവ പച്ചക്കറിത്തോട്ടമുണ്ട്. ഭക്ഷണം കഴിച്ചിറങ്ങുന്നവർക്ക് ഹോട്ടലിൽ വച്ചിരിക്കുന്ന പെട്ടിയില്‍ കഴിയുന്ന തുക നിക്ഷേപിക്കാം. പണമില്ലാത്തവർക്ക് ഭക്ഷണം കഴിച്ച് വെറുതെ മടങ്ങാം. മണ്ണഞ്ചേരിയിലെ പി കൃഷ്ണപ്പിള്ള സ്മാരക ട്രസ്റ്റിന്റെ വിശപ്പുരഹിത ഗ്രാമം പദ്ധതിയാണ് ഇതിനെല്ലാം അടിത്തറയിട്ടത്.

Writer - ആദം അയ്യൂബ്

contributor

Editor - ആദം അയ്യൂബ്

contributor

Jaisy - ആദം അയ്യൂബ്

contributor

Similar News