പി.വി അന്‍വറിന്റെ പാര്‍ക്കില്‍ നിയമ ലംഘനങ്ങളില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Update: 2018-05-29 13:42 GMT
പി.വി അന്‍വറിന്റെ പാര്‍ക്കില്‍ നിയമ ലംഘനങ്ങളില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

എന്നാല്‍ എം.എല്‍,എ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതായുള്ള ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്

പി.വി അന്‍വറിന്റെ പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില നിയമലംഘനങ്ങളൊഴികെ പാര്‍ക്കിന് എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ പലതും നിലനില്‍ക്കുന്നതല്ലെന്നാണ് കലക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍ എം.എല്‍,എ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതായുള്ള ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്.

Advertising
Advertising

Full View

പാര്‍ക്ക് അപകട സാധ്യത മേഖലയില്‍ അല്ലെന്നാണ് കലക്ടര്‍ സമര്‍പ്പിച്ച ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്. വനം ഭൂമിയിലല്ലെന്ന് വനം വകുപ്പും കയ്യേറ്റ ഭൂമിയിലോ പുറമ്പോക്ക് ഭൂമിയിലോ അല്ലെന്ന് റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ടും കലക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത് ഭൂമിയില്‍ തരം മാറ്റം നടത്തിയല്ല. മാത്രമല്ല നീരൊഴുക്ക് തടസപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്ന റിപോര്‍ട്ട് പാര്‍ക്കിന് എതിരെ ഇതുവരെ ഉയര്‍ന്ന സുപ്രധാന ആരോപണങ്ങളെല്ലാം തള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം പാര്‍ക്കിലെ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ചട്ട ലംഘനം നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.

പ്ലാനിന് വിരുദ്ധമായ നിര്‍മാണം നടന്നതിനാല്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പുതിയ അംഗീകാരം ഇക്കാര്യത്തില്‍ വാങ്ങാന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഫയര്‍ ആന്റ് സേഫ്റ്റി അനുമതി പുതുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ പരിധിയില്‍ കവിഞ്ഞ ഭൂമി എംഎല്‍എയും കുടുംബവും കൈവശം വെച്ചതായുള്ള ആരോപണത്തില്‍ ഭൂപരിഷ്കരണ നിയമ പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ വ്യക്തമാക്കി. സെക്ഷന്‍ 87 പ്രാകാരാ കേസെടുക്കാനാണ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിനുള്ള ഉത്തരവ്. കലക്ടര്‍ യുവി ജോസ് ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Similar News