എസ്ബിഐ നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തോമസ് ഐസക്

Update: 2018-05-30 21:42 GMT
Editor : Muhsina
എസ്ബിഐ നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തോമസ് ഐസക്
Advertising

സ്വകാര്യ ബാങ്കുകൾ പോലും അറച്ചു നിൽക്കുന്ന കാര്യങ്ങളാണ് എസ്ബിഐ നടപ്പിലാക്കുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നടപടിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധനയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

എസ്ബിഐ നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വകാര്യ ബാങ്കുകൾ പോലും അറച്ചു നിൽക്കുന്ന കാര്യങ്ങളാണ് എസ്ബിഐ നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്ക് എന്നത് മറന്നുകൊണ്ടാണ് എസ്ബിഐ പ്രവര്‍ത്തിക്കുന്നതെന്നും കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന നടപടിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധനയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ലയനം താല്‍കാലികമായി എങ്കിലും എസ്ബിഐയെ ബാധിച്ചു. തങ്ങൾക്ക് എന്തും ആകാമെന്ന് നിലപാടാണ് എസ്ബിഐക്ക്. നിരുത്തരവാദപരമായ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. കിട്ടാക്കടം പെരുകുന്നതാകാം ഇതിന് കാരണമെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News