ജിഷ വധക്കേസ് അന്വേഷണം: കുടുംബത്തിന് അതൃപ്തി

Update: 2018-05-31 10:49 GMT
Editor : Sithara
ജിഷ വധക്കേസ് അന്വേഷണം: കുടുംബത്തിന് അതൃപ്തി
Advertising

പോലീസ് പറയുന്നതിനപ്പുറം ചിലതുണ്ടെങ്കിലും ഒന്നും പറയുന്നില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി

Full View

പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തിയിലാണ് കുടുംബം. പോലീസ് പറയുന്നതിനപ്പുറം ചിലതുണ്ടെങ്കിലും ഒന്നും പറയുന്നില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി മീഡിയവണിനോട് പറഞ്ഞു. പിടിയിലായ പ്രതിക്ക് ഉടന്‍ വധശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പൊലീസ് പ്രതിസന്ധിയിലായിരിക്കെയാണ് ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം. അന്വേഷണത്തെ മുഖവിലക്കെടുക്കുമ്പോഴും അതിലെ അതൃപ്തി അവര്‍ മറച്ചുവച്ചില്ല. പ്രതി അമീറുല്‍ ഇസ്ലാം മാത്രമാണെന്ന പൊലീസ് വാദത്തിലും അവര്‍ക്ക് സംശയമുണ്ട്.
അതേസമയം ശിക്ഷാവിധി വൈകുന്നതില്‍ രാജേശ്വരിക്ക് അമര്‍ഷവുമുണ്ട്. എത്രയും പെട്ടെന്ന് വധശിക്ഷ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജിഷ തന്റെ മകളല്ലെന്ന് പ്രചരിപ്പിക്കുന്നത് തന്നെ നേരിട്ടറിയാത്തവരാണ്. അയല്‍പക്കത്തുള്ള പലരും തന്നെയും മകളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാജേശ്വരി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News