അടച്ചു പൂട്ടല്‍ നോട്ടീസിന് പുല്ലുവില കൊടുത്ത് തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം

Update: 2018-05-31 04:41 GMT
Editor : Subin
അടച്ചു പൂട്ടല്‍ നോട്ടീസിന് പുല്ലുവില കൊടുത്ത് തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം
Advertising

നോട്ടീസിന്‍ മേല്‍ കര്‍ശനമായ നിലപാട് പഞ്ചായത്തിനില്ലാത്തതാണ് കാരണമെന്ന് ആക്ഷേപമുണ്ട്. പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും നോട്ടീസിന് പുല്ലുവില. യോഗാ സെന്റര്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് വ്യവസായ ഈവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് കാണിച്ച് എത്രയും വേഗം അടച്ച് പൂട്ടണമെന്നായിരന്നു ഉദയം പേരൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. എന്നാല്‍ അന്തേവാസികള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് സെന്റര്‍ ഇപ്പേഴും പ്രവര്‍ത്തിക്കുകയാണ്.

Full View

യോഗ സെന്ററില്‍ പീഡനം നടക്കുന്നുവെന്ന മീഡിയ വണ്‍ വാര്‍ത്ത പുറത്ത് വരുന്നത് ഞായറാഴ്ച. ചോദ്യം ചെയ്യലിനായി പൊലീസ് എത്തിയതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റുമെത്തി. സെന്റര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ട പ്രസിഡന്റിന്റെ പ്രതികരണം ഇതായിരുന്നു.

എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെ നോട്ടീസ് നല്‍കി. യോഗ സെന്റര്‍ ഇനി പ്രവര്‍ത്തിക്കില്ലെന്നും അന്തേവാസികളെ രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ച ശേഷം ഒഴിഞ്ഞു പോകാമെന്നുമായിരുന്നു സ്ഥാപനത്തിന്റെ നിലപാട്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും സ്ഥാപനം പ്രവര്‍ത്തനം നടത്തുകയാണ്. ഇനിയും ഇവിടെ അന്തേവാസികളുണ്ടെന്നാണ് അവരുടെ നിലപാട്. എന്നാല്‍ നോട്ടീസിന്‍ മേല്‍ കര്‍ശനമായ നിലപാട് പഞ്ചായത്തിനില്ലാത്തതാണ് കാരണമെന്ന് ആക്ഷേപമുണ്ട്. പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News