ഹാദിയയുടെ രക്ഷാധികാരിയെ മാറ്റി; തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ തുറന്ന കോടതിയില്‍

Update: 2018-05-31 04:23 GMT
Editor : Sithara
ഹാദിയയുടെ രക്ഷാധികാരിയെ മാറ്റി; തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ തുറന്ന കോടതിയില്‍

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്‍റെ വാദം കോടതി തള്ളി.

ഹാദിയയുടെ രക്ഷകര്‍ത്താവിനെ മാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിന്നുപോയ പഠനം തുടരാനും ഹാദിയയുടെ വാദം കേട്ടശേഷം കോടതി അനുമതി നല്‍കി. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

Full View

ഉച്ചക്ക് രണ്ടേമുക്കാലോടുകൂടിയാണ് കനത്ത സുരക്ഷയില്‍ ഹാദിയയെ കേരള ഹൌസില്‍ നിന്ന് സുപ്രീംകോടതിയിലെത്തിച്ചത്. മൂന്ന് മണിയോടെ ഹാദിയയെ കേള്‍ക്കുന്നത് അടച്ചിട്ടമുറിയിലാകണമെന്നാവശ്യപ്പെട്ടുള്ള അച്ചന്‍ അശോകന്‍റെ വാദത്തോടെ കോടതി നടപടികള്‍ ആരംഭിച്ചു. എന്നാല്‍ എല്ലാകക്ഷികളുടേയും വാദം കേട്ടശേഷം കോടതി ഇത് നിരസിച്ചു. തുടര്‍ന്ന് കോടതി ഹാദിയയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. താന്‍ അനധികൃതതടവിലാണെന്നും തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഹാദിയ കോടതിയോട് പറഞ്ഞു.

Advertising
Advertising

മനുഷ്യനായി പരിഗണിച്ച് തന്‍റെ രക്ഷകര്‍ത്താവായി ഭര്‍ത്താവിനെ നിശ്ചയിക്കണമെന്നും അദ്ദേഹത്തിന്‍റെ ചിലവില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്ന് ഹാദിയയുടെ രക്ഷാകര്‍ത്തിത്വം കോടതി മാറ്റി. പഠനം നടത്തിയിരുന്ന സേലത്തെ ബിഎച്ച്എംഎസ് കോളേജില്‍ ഹാദിയക്ക് ഇന്‍റണ്‍ഷിപ്പ് തുടരാനും അനുമതി നല്‍കി. കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോള്‍ സുരക്ഷാചുമതല തമിഴ് നാട് പൊലീസിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

പഠനം തുടരുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഡീന്‍ സ്വീകരിക്കണം. ഹോസ്റ്റലില്‍ മറ്റേതൊരു വിദ്യാര്‍ത്ഥിയെയും പോലെ ഹാദിയയെയും കാണണം. പ്രത്യേക പരിഗണനയോ വേര്‍തിരിവോ ഉണ്ടാവില്ല. ഹോസ്റ്റല്‍ ചട്ടങ്ങള്‍ അനുസരിച്ച് ആര്‍ക്കും ഹാദിയയെ കാണാം. ആവശ്യമെങ്കില്‍ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്‍റണ്‍ഷിപ്പിന്ശേഷം അവിടെതന്നെ ഹൌസ് സര്‍ജന്‍സി നടത്താനുള്ള സൌകര്യം ഒരുക്കണമെന്നും കോളജിന് കോടതി നിര്‍ദേശം നല്‍കി. നേരത്തെ എന്‍ഐഎ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ കോടതി ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News