സിന്ധുവിനും സാക്ഷിക്കും കേരളത്തിന്റെ ആദരം

Update: 2018-06-01 22:35 GMT
Editor : Sithara
സിന്ധുവിനും സാക്ഷിക്കും കേരളത്തിന്റെ ആദരം

ഇരുവരുടെയും പരിശീലകരായ ഗോപീചന്ദ്, മന്ദീപ് സിങ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു

Full View

റിയോ ഒളിമ്പിക് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനും സാക്ഷി മലിക്കിനും കേരളത്തിന്റെ ആവേശകരമായ സ്വീകരണം. ഇരുവരുടെയും പരിശീലകരായ ഗോപീചന്ദ്, മന്ദീപ് സിങ് എന്നിവരെയും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ കുട്ടികളുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് ഇന്ത്യയുടെ ഒളിമ്പിക് ഹീറോസ് വന്നിറങ്ങിയത്. ബാഡ്മിന്റണില്‍ വെള്ളി നേടിയ പി വി സിന്ധു, പരിശീലകന്‍ പുല്ലേല ഗോപീചന്ദ്, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മലിക്, പരിശീലകന്‍ മന്ദീപ് സിന്ദ് എന്നിവര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനില്‍ നിന്ന് പുരസ്കാരവും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. കേരളത്തിന്റെ സ്നേഹത്തിന് താരങ്ങള്‍ നന്ദി പറഞ്ഞു.

സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും ഗോപീചന്ദിന് 10 ലക്ഷവും മന്ദീപിന് 5 ലക്ഷവുമാണ് സമ്മാനിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News