കുടിയൊഴിപ്പിക്കാന്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി

Update: 2018-06-01 19:41 GMT
Editor : Sithara
കുടിയൊഴിപ്പിക്കാന്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി

പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നു എന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനെ സമീപിച്ചു.

ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ കുടിയൊഴിപ്പിക്കാന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി. എറണാകുളം വൈപ്പിന്‍ ആര്‍എംവി ചിറയില്‍ നിസഹായ ആയ സ്ത്രീ അയല്‍ വീടുകളില്‍ അഭയം തേടി. പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നു എന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനെ സമീപിച്ചു.

Full View

38 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്നും തന്നെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു. തന്‍റെ മാതാപിതാക്കള്‍ പണം നല്‍കി സമീപവാസിയായ ബൈജുവിന്‍റെ മാതാവില്‍ നിന്ന് വാങ്ങിയ അഞ്ച് സെന്‍റ് സ്ഥലത്താണ് താന്‍ താമസിക്കുന്നത്. ഈ സ്ഥലത്തിന്‍റെ രേഖകള്‍ ഉടമ തന്നെ കൈവശപ്പെടുത്തി നശിപ്പിച്ചെന്നും തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് സ്ഥലം കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. പലതവണ ഇവര്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു.

കഴിഞ്ഞ മാസം 30നാണ് സംഭവം. ഞാറക്കല്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിടുണ്ടെന്നും എന്നാല്‍ പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ലെന്നും ഞാറക്കല്‍ സി ഐ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News