ഷുഹൈബിന്‍റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
Update: 2018-06-01 05:56 GMT
കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതി വന്നിട്ടില്ലെന്നതിന് തെളിവാണ്..
കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്‍റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതി വന്നിട്ടില്ലെന്നതിന് തെളിവാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് രമേശ് ചെന്നിത്തല. പരോളില്‍ ഇറങ്ങിയ പ്രതികളാണ് കൊലപാതകം നടത്തിയത്.
ഭരണവും പോലീസും ഉണ്ടെന്നതിന്‍റെ അഹങ്കാരമാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം ഷുഹൈബിന് ജീവന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദ് . ജയിലില്‍ വെച്ചും സുഹൈബിനെ ഒരു സംഘം ഭീഷണിപ്പെടുത്തി. കൊലപാതകം നടന്ന് ഈ സമയം വരെ പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.