എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടക്കും: വി എസ്

Update: 2018-06-01 14:58 GMT
Editor : admin
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടക്കും: വി എസ്
Advertising

തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ഇടതുതരഗം ഉണ്ടായില്ലെങ്കിലും ആവശ്യത്തിനുള്ള തരംഗം ഉണ്ടാകും; മലമ്പുഴയിലെ ഭൂരിപക്ഷം വോട്ടെണ്ണുമ്പോള്‍ മനസിലാകും

Full View

ഈ തെരഞ്ഞടുപ്പില്‍ വലിയ തോതിലുള്ള ഇടതു തരംഗം ഉണ്ടായില്ലെങ്കിലും ആവശ്യത്തിനുള്ള തരംഗം ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടയ്കുമെന്നും വിഎസ് മീഡിയാവണിനോട് പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി കെ എം ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

മലമ്പുഴയിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് എല്‍ഡിഎഫിന്റെ പ്രകടനത്തെക്കുറിച്ച് വി എസ് വിലയിരുത്തിയത്.

?സഖാവേ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇടതു മുന്നണിക്ക് അനുകൂലമായ വലിയൊരു തരംഗം ഇത്തവണ ഉണ്ടാകുമെന്ന് ഇപ്പോള്‍ നമുക്ക് പറയാനാകുമോ
വലിയ രീതിയിലില്ലെങ്കിലും, ആവശ്യത്തിനുള്ള തരംഗം ഇത്തവണ ഉണ്ടാകും.

?പ്രധാമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാകുമോ
ശത്രു പക്ഷം എടുക്കുന്ന നിലപാടുകള്‍ ഞങ്ങള്‍ക്ക് ഗുണം കിട്ടുകയാണെങ്കില്‍ കണിശമായും പ്രയോജനപ്പെടുത്താതിരിക്കുമോ

?എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് അഴിമതികളൊക്കെ പുറത്തു കൊണ്ടു വരും എന്ന വാഗ്ദാനം
നല്‍കാന്‍ താങ്കള്‍ക്ക് കഴിയുമോ

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് അഴിമതി തേച്ചുമാച്ചു കളയുന്നു. അഴിമതിക്കാരെ കല്‍ത്തുറുങ്കിലടക്കുന്ന
ഗവണ്‍മെന്റാകും ഇടതു മുന്നണിയുടേത്.

?മലമ്പുഴയില്‍ ഭൂരിപക്ഷം കുറയും എന്ന വിലയിരുത്തലുണ്ടോ

മലമ്പുഴയിലെ ഭൂരിപക്ഷം വോട്ടെണ്ണുമ്പോള്‍ മനസിലാകും .

പ്രചാരണ കാലയളവില്‍ അഴിമതികളൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചോ എന്ന ചോദ്യത്തിന് വിഎസ് മുഖ്യമന്ത്രിയായ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടികള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News