തന്നെകുറിച്ച് തെറ്റായ വാര്‍ത്ത പരത്തുന്നുവെന്ന് ഇസ്‍ലാം സ്വീകരിച്ച ആയിഷ

Update: 2018-06-02 07:51 GMT
തന്നെകുറിച്ച് തെറ്റായ വാര്‍ത്ത പരത്തുന്നുവെന്ന് ഇസ്‍ലാം സ്വീകരിച്ച ആയിഷ

ഇസ്‍ലാം മതം സ്വീകരിച്ച തനിക്കെതിരെ അമ്മ കേസ് കൊടുത്തത് ശക്തമായ സമ്മര്‍ദ്ദം മൂല

Full View

ഇസ്‍ലാം മതം സ്വീകരിച്ച തനിക്കെതിരെ അമ്മ കേസ് കൊടുത്തത് ശക്തമായ സമ്മര്‍ദ്ദം മൂലമാണെന്ന് ആയിഷ. മലപ്പുറം മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ ഇസ്ലാമിക പഠനം നടത്തിവരുന്ന തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയാണ് വരുന്നതെന്നും ആയിഷ പറയുന്നു.

22 വയസ്സുള്ള ആയിഷ തിരുവനന്തപുരം സ്വദേശിയാണ്. അപര്‍ണ എന്നായിരുന്നു ആദ്യ പേര്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇസ്‍ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞാണ് മഞ്ചേരിയിലെത്തുന്നത്. ഇസ്ലാമിനെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. തന്നെ കാണാനില്ലെന്ന പരാതി അമ്മ നല്‍കിയതിന് കാരണം പലരുടെ നിര്‍ബന്ധം മൂലമാണ്.

അമ്മയുമായി ദിവസവും ഫോണില്‍ സംസാരിക്കാറുണ്ട്. തന്റെ ഇഷ്ടാനുസരണം ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇസ്ലാമിലേക്ക് കൂടുതല്‍ ജനങ്ങള്‍ ആകര്‍ഷരാകുന്നത് കൊണ്ടാണ് ഐ എസ് ബന്ധം ആരോപിക്കപ്പെടുന്നതെന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ ഭയമില്ലെന്നും സത്യത്തില്‍ ഉറച്ച് നില്‍ക്കുന്നതെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News