മെട്രോയില്‍ 'കള്ളവണ്ടി' കയറിയ കുമ്മനത്തെ കൊന്നുകൊലവിളിച്ച് ട്രോളന്‍മാര്‍

Update: 2018-06-02 05:28 GMT
മെട്രോയില്‍ 'കള്ളവണ്ടി' കയറിയ കുമ്മനത്തെ കൊന്നുകൊലവിളിച്ച് ട്രോളന്‍മാര്‍

മെട്രോയില്‍ ആദ്യം കള്ളവണ്ടി കയറി കുമ്മനം ചരിത്രം സൃഷ്ടിച്ചു എന്നു തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതിനെതിരെ പ്രതിഷേധം. പ്രതിഷേധം കനക്കുമ്പോള്‍ ട്രോളുകാരും കുമ്മനത്തെ വെറുതെ വിടുന്നില്ല. മെട്രോയില്‍ ആദ്യം കള്ളവണ്ടി കയറി കുമ്മനം ചരിത്രം സൃഷ്ടിച്ചു എന്നു തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.

Advertising
Advertising

Tags:    

Similar News