ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു പാഠവും പഠിക്കാനില്ല: മുഖ്യമന്ത്രി

Update: 2018-06-02 16:21 GMT
Editor : Sithara
ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു പാഠവും പഠിക്കാനില്ല: മുഖ്യമന്ത്രി

അമിത് ഷാ പങ്കെടുക്കുന്ന യാത്ര നനഞ്ഞ പടക്കം പോലെയായെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോഡ്സെയെ ദൈവമായി കാണുന്നവരില്‍ നിന്ന് കേരളത്തിന് ഒരു സമാധാന പാഠവും പഠിക്കാനില്ലെന്നും കേന്ദ്ര ഭരണമുപയോഗിച്ച് മതനിരപേക്ഷത തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. അമിത് ഷാ പങ്കെടുക്കുന്ന യാത്ര നനഞ്ഞ പടക്കം പോലെയായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Full View

ജനരക്ഷായാത്രയ്ക്ക് കേരളത്തിലെത്തിയ ബിജെപി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് പിണറായി തുടങ്ങിയത്. പഴയ ആര്‍എസ്എസുകാരെ കേരളത്തിലിറക്കിയാല്‍ എന്തോ നടക്കുമെന്നാണ് കരുതുന്നതെങ്കില്‍ ഇവിടെ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് പറഞ്ഞതിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ശിശുമരണ നിരക്ക് യുപിയേക്കാള്‍ കൂടുതലാണ് കേരളത്തിലെന്ന് പറഞ്ഞ യോഗി വര്യനോട് ശിശുമരണ നിരക്കിന്‍റെ കണക്ക് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അമിത്ഷായുടെ യാത്ര നനഞ്ഞ പടക്കം പോലെയായെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ നാടാകെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News