യോഗകേന്ദ്രത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്

Update: 2018-06-04 11:41 GMT
Editor : admin

യോഗകേന്ദ്രത്തിലെ പീഡനത്തെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണ്‍ പുറത്ത് വിട്ടതിന് തൊട്ടു പിന്നാലെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കും അമ്മയ്ക്കും നിരന്തരമായി ഫോണ്‍കാള്‍ വരുന്നത്.

തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്. യോഗകേന്ദ്രത്തിലെ പീഡനത്തെ കുറിച്ചുള്ള വാര്‍ത്ത മീഡിയവണ്‍ പുറത്ത് വിട്ടതിന് തൊട്ടു പിന്നാലെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കും അമ്മയ്ക്കും നിരന്തരമായി ഫോണ്‍കാള്‍ വരുന്നത്.

Advertising
Advertising

Full View

തൃപ്പൂണിത്തുറയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതായാണ് കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയും സുഹൃത്തും യോഗ കേന്ദ്രത്തിന്‍റ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് നിരവധി ഫോണ്‍കാളുകള്‍ മകള്‍ക്കും തനിക്കും വരുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. യോഗ കേന്ദ്രത്തിലെ കാര്യങ്ങള്‍ പുറത്ത് പറയരുതെന്നാണ് ആവശ്യം. പെണ്‍കുട്ടി മതില്‍ ചാടി രക്ഷപ്പെട്ട വിവരം യോഗകേന്ദ്രം ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസിലും യോഗ കേന്ദ്രത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചതായും ഇവര്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ഇതുവരെ പരാതി നല്കിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News