കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസിന്റെ അറിവോടെയാണെന്ന് അനീഷ്

Update: 2018-06-04 22:34 GMT
Editor : Jaisy
കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസിന്റെ അറിവോടെയാണെന്ന് അനീഷ്

തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പായി എസ്ഐക്ക് 10,000 രൂപ നല്‍കിയതായി ഷാനു പറഞ്ഞു

മരിക്കുന്നതിന് മുന്‍പ് കെവിന്‍ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ടെന്ന നിഗമനത്തില്‍ ഉറച്ച് കെവിന്റെ ബന്ധു അനീഷ്. അനീഷിന്റെ മൊഴിയും പ്രതികള്‍ പറയുന്നതും ഒരേ കാര്യം തന്നെയാണെന്ന് ഐജി വിജയ് സാക്കറേയും പറഞ്ഞു.

Full View

അനീഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് ആദ്യ എഫ് ഐ ആര്‍ തയ്യാറാക്കിയത്. ഇതില്‍ കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. നിലവില്‍ പിടിയിലായവരെ ചോദ്യം ചെയ്തത്തില്‍ നിന്നും ഇതേ ഉത്തരം തന്നെയാണ് ലഭിക്കുന്നത്. ആയതിനാല്‍ കെവിന്‍ രക്ഷപ്പെട്ടിടുണ്ടെന്നാണ് ഐജിയുടെ നിഗമനം. എന്നാല്‍ കഴിഞ്ഞ ദിവസം മീഡിയവണിനോട് അനീഷ് പറഞ്ഞ മൊഴി ഇതിന് വിപരീതമാണ്.
നിലത്തുകൂടി വലിച്ചിഴച്ചതിന്റെ പാടുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ആയതിനാല്‍ നിലവിലെ പൊലീസ് നിഗമനം വിശ്വസനീയമല്ല. ഷാനു ചാക്കോ, ചാക്കോ എന്നിവര്‍ക്കൊപ്പം ഈ പൊലീസ് ഉദ്യോഗസ്ഥരേയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരുകയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News