തൃശൂരിലെ കൂട്ടത്തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനെന്ന് അനില്‍ അക്കര

Update: 2018-06-04 14:57 GMT
Editor : admin
തൃശൂരിലെ കൂട്ടത്തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണനെന്ന് അനില്‍ അക്കര

ചുമതലയുണ്ടായിട്ടും സിഎന്‍ ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയില്ല. പാര്‍ട്ടിയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റുകള്‍ രൂപീകരിച്ച് സി.എന്‍ കൈവശപെടുത്തുകയാണന്നും അനില്‍ അക്കര ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ തോല്‍വി അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ അനില്‍ അക്കര എംഎല്‍എയുടെ പരാതി. തൃശ്ശൂര്‍ ജില്ലയിലെ കൂട്ടത്തോല്‍വിക്ക് കാരണം സി.എന്‍ ബാലകൃഷ്ണനാണ്. ചുമതലയുണ്ടായിട്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയില്ല. പാര്‍ട്ടിയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റുകള്‍ രൂപീകരിച്ച് സി.എന്‍ കൈവശപെടുത്തുകയാണന്നും അനില്‍ അക്കര ആരോപിച്ചു. മുതിര്‍ന്ന നേതാക്കളാണ് തന്നെ പരാജയപെടുത്തിയതെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പത്മജ വേണുഗോപാലും കമ്മീഷനെ അറിയിച്ചു.

Advertising
Advertising

തൃശ്ശൂരിലെ യുഡിഎഫിന്‍റെ കൂട്ടതോല്‍വിക്ക് കാരണം മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി.എന്‍ ബാലകൃഷ്ണനാണെന്നായിരുന്നു വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ പരാതി. സി.എന്‍ ബാലകൃഷ്ണന്‍റെ മണ്ഢലമായിരുന്ന വടക്കാഞ്ചേരിയില്‍ 43 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. ഇവിടുത്തെ വോട്ട് ചോര്‍ച്ചയിലും സി.എന്‍ ബാലകൃഷ്ണന് പങ്കുണ്ട്. പാര്‍ട്ടി ചുമതലയുണ്ടായിട്ടും സി.എന്‍ പ്രചരണത്തിനിറിങ്ങിയില്ല. തിരഞ്ഞെടുപ്പ് ദിവസം പോലും സി.പി.എമ്മിനെ സഹായിക്കുന്ന പ്രസ്ഥാവനയാണ് സി.എന്നില്‍ നിന്നുണ്ടായതെന്നും അനില്‍ അക്കര കമ്മീഷന് മുന്നില്‍ പരാതിപെട്ടു.

അതേസമയം മുതിര്‍ന്ന നേതാക്കളാണ് തന്നെ തോല്‍പ്പിച്ചതെന്ന് രേഖാമൂലം കെപിസിസിക്ക് പരാതി നല്‍കിയിരുന്നെന്നും ഇതില്‍ ഉറച്ച് നില്‍ക്കുന്നതായും പത്മജവേണുഗോപാല്‍ കമ്മീഷനോട് പറഞ്ഞു. പല നേതാക്കളുടെയും കാല് പിടിച്ചിട്ടും ആരും പ്രചരണരംഗത്തിറങ്ങിയില്ല. ബിജെപിയിലേക്ക് വോട്ടുചോരുന്നതറിഞ്ഞിട്ടും തടയാനുള്ള നടപടിയുണ്ടായില്ലെന്നും പത്മജ പരാതിപ്പെട്ടു. ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും പ്രധാന പ്രവര്‍ത്തകരും കെപിസിസി ഉപസമിതിക്ക് മുന്നില്‍ പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കി. ഭാരതിപുരം ശശി, ബിന്ദു കൃഷ്ണ, എന്‍ വേണുഗോപാല്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News