ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് പദ്ധതികളുമായി കെഎസ്ഇബി

Update: 2018-06-05 23:15 GMT
ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് പദ്ധതികളുമായി കെഎസ്ഇബി

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

Full View

ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി നാല് ഐടി അധിഷ്ഠിതസേവനങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഊര്‍ജ ദൂത്, ഊര്‍ജ സൌഹൃദ, ടോള്‍ഫ്രീ നമ്പര്‍, വാട്സാപ്പ് സംവിധാനം എന്നിവയാണ് കെഎസ്ഇബി ആവിഷ്കരിച്ചിരിക്കുന്നത്

ആധുനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് കെഎസ്ഇബി നാല് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. വൈദ്യുതി തടസം മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്നതിനാണ് ഊര്‍ജ്ജ ദൂത്. എസ്എംഎസ് വഴി അറ്റകുറ്റപണികള്‍ മൂലവും ആകസ്മികമായും ഉണ്ടാകുന്ന വൈദ്യുതി തടസം അറിയിക്കും. ഊര്‍ജ സൌഹൃദ വഴി ബില്ലിന്റെ വിശദവിവരങ്ങള്‍ മൊബൈല്‍ വഴിയും ഇമെയിലിലൂടെയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസ്എംഎസ് വഴി ബില്ലടക്കേണ്ട അവസാന തീയതി ഓര്‍മപ്പെടുത്തും.

പരാതികള്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1912 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാനാകും. 9496001912 എന്ന വാട്സാപ്പ് നമ്പറിലേക്കും പരാതി അയക്കാം. പരാതി നമ്പര്‍ എസ്എംഎസ് ആയി ഉപഭോക്താവിന് ലഭിക്കും. വൈദ്യുതി തടസം മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് സാധാരണ ജനങ്ങള്‍ക്ക് സഹായകമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‌വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി കെ പ്രശാന്ത് എന്നിവരും സംസാരിച്ചു

Tags:    

Similar News