കൊല്ലത്ത് ആത്മഹത്യകേസുകള്‍ വര്‍ദ്ധിക്കുന്നു; ദിനംപ്രതി അഞ്ച് ആത്മഹത്യകള്‍

Update: 2018-06-05 04:31 GMT
Editor : Jaisy
കൊല്ലത്ത് ആത്മഹത്യകേസുകള്‍ വര്‍ദ്ധിക്കുന്നു; ദിനംപ്രതി അഞ്ച് ആത്മഹത്യകള്‍

വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപഭോഗം ആത്മഹത്യാ തോത് വര്‍ദ്ധിപ്പിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞു

കൊല്ലം സിറ്റി പൊലീസിന്റെ പരിധിയില്‍ മാത്രം ദിനംപ്രതി ശരാശരി അഞ്ച് ആത്മഹത്യാ കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നതായി കമ്മീഷണര്‍ അജീതാ ബീഗം. വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപഭോഗം ആത്മഹത്യാ തോത് വര്‍ദ്ധിപ്പിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞു. മതസൌഹാര്‍ദ്ദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരുമ എന്ന സംഘടന കൊല്ലത്ത് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.

Full View

യുവാക്കളിലെ ലഹരി ഉപഭോഗത്തിന്റെ രീതി തന്നെ മാറ്റപ്പെട്ടുവെന്ന് കമ്മീഷണര്‍ അജീതാ ബീഗം പറയുന്നു. കഫ് സിറപ്പ് , അനസ്തേഷ്യക്കായി ഉപയോഗിക്കുന്ന ഇന്‍ജക്ഷന്‍. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് എളുപ്പത്തില്‍ വാങ്ങാനാകുന്ന ഗുളികകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ യുവാക്കള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരെ എളുപ്പത്തില്‍ കണ്ടെത്താനാകാത്ത് പൊലീസിനെയും കുഴക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു . കൊല്ലം സിറ്റി പൊലീസിന്റെ പരിധിയില്‍ ദിനം പ്രതി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കും കമ്മീഷണര്‍ വ്യക്തമാക്കി.

കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.സാമൂഹിക,സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഒരുമ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News