കേരളത്തില്‍ ഈ മാസം 20 ന് മഴക്കാലമെത്തിയേക്കും

Update: 2018-06-05 09:37 GMT
കേരളത്തില്‍ ഈ മാസം 20 ന് മഴക്കാലമെത്തിയേക്കും

97 ശതമാനവും കേരളത്തിനനുകൂലമായ കാലവര്‍ഷമാകുമെന്നാണ് നിരീക്ഷണം

സംസ്ഥാനത്ത് ഇത്തവണ മഴക്കാലം പതിവിലും നേരത്തെയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ . ഈ മാസം 20 ഓട് കൂടി തന്നെ കാലവര്‍ഷം കേരള തീരത്തെത്തിയേക്കും. 97 ശതമാനവും കേരളത്തിനനുകൂലമായ കാലവര്‍ഷമാകുമെന്നാണ് നിരീക്ഷണം.

Full View

സാധാരണ ജൂണ്‍ മാസത്തിലെത്താറുള്ള ഇടവപ്പാതി ഇത്തവണ നേരത്തെയെത്തുമെന്നാണ് പ്രവചനങ്ങള്‍. ഭൂമധ്യ രേഖക്ക് അഞ്ചു ഡിഗ്രി വടക്കുമാറി മണ്‍സൂണ്‍ മേഘങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഇത് വൈകാതെ തന്നെ കേരളതീരത്തേക്കെത്തുമാണ് കാലാവസ്ഥ നിരീക്ഷകരും കണക്കു കൂട്ടുന്നത്.

Advertising
Advertising

മുന്‍ വര്‍ഷങ്ങളില്‍ മണ്‍സൂണിനെ ബാധിച്ചിരുന്ന സമുദ്ര പ്രതിഭാസമായ എല്നിനോയുടെ ഭീഷണി ഇത്തവണ ഇല്ല. അതുകൊണ്ട് കരയിലേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും ഇതു മഴമേഘങ്ങളെ കൊണ്ടു വരുമെന്നുമാണ് കണക്കു കൂട്ടലുകള്‍. ഈ വര്‍ഷം സംസ്ഥാനത്ത് വേനല്‍ മഴ താരതമ്യേന ശക്തമായി ലഭിച്ചെങ്കിലും കാലവര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം മെയ് 30നായിരുന്നു കാലവര്‍ഷം കേരളത്തിലെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, ആസാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്തേക്കും. ഹിമാലയ താഴ്വരയിലുള്ള പശ്ചിമബംഗാളിന്‍റെ ഭാഗങ്ങള്‍, സിക്കിം, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News