പൊലീസ് മര്‍ദ്ദനം: യുവാവിന്റെ കവിളെല്ല് പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍
കൊച്ചിയില്‍ യുവാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു
ആലുവയില്‍ പൊലീസുകാരുടെ മര്‍ദനത്തിനിരയായ യുവാവിന് ഗുരുതര പരിക്ക്. മഫ്തിയിലെത്തിയ പൊലീസുകാര്‍ യുവാവിന്റെ കവിളെല്ല് അടിച്ച് പൊട്ടിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. എടത്തല സ്റ്റേഷിനിലെ എഎസ്ഐ പുഷ്പരാജ്, സിപിഒ ജലീല്‍, അഫ്സല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മര്‍ദനത്തിനിരയായ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
ക്രൂരമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാരായി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില് നിന്ന് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസില്‍ ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.