കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

Update: 2018-06-18 07:06 GMT
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
Advertising

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചക്ക് ശേഷം അവധി

കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നു. നൂറ് കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളിലാണ് മഴ പെയ്തതെങ്കില്‍ ഇന്നലെ രാത്രി ജില്ല മുഴുവന്‍ കനത്ത മഴയായിരുന്നു പെയ്തത്. ഈ ഒരു സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ക്യാമ്പ് കഴിയും വരെ അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ ഹയര്‍സെക്കണ്ടറി സേ ഇപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല.

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു

Tags:    

Similar News