തിരുവനന്തപുരത്ത് വാനും കാറും കൂട്ടിയിടിച്ച് 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ശാന്തിഗിരി ആശ്രമം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്

Update: 2018-06-22 13:12 GMT

തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ശാന്തിഗിരി ആശ്രമം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാന്‍ ഡ്രൈവറും സ്വകാര്യ ആശുപത്രിയലില്‍ ചികിത്സയിലാണ്.

Tags:    

Similar News