വിദേശ വനിതയുടെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊലീസ്

പ്രതികളുമായി ബന്ധമുള്ളവര്‍ വിദേശ വനിതയുടെ സുഹൃത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നും കേസ് അന്വേഷിച്ച എ.സി.പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

Update: 2018-06-25 01:04 GMT

വിദേശ വനിതയുടെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് എ.സി.പി ഇത് സംബന്ധിച്ച് ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിദേശ വനിതയുടെ കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടുകയും പൊലീസിനും സര്‍ക്കാരിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് എ.സി.പി ദിനില്‍ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Advertising
Advertising

കേസ് അട്ടിമറിക്കാന്‍ പ്രതികളുടെ സുഹൃത്തക്കള്‍ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരാണ് വിദേശ വനിതയുടെ സുഹൃത്തിനെ കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നിലും ഇവര്‍ തന്നെയാണെന്നും വാര്‍ത്താ സമ്മേളനം നടന്ന സ്ഥലത്ത് ഇവര്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Full View

ഒരു സാമൂഹിക പ്രവര്‍ത്തകയുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ എ.സി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.

Tags:    

Similar News