കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയരുത്; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

Update: 2018-06-24 07:53 GMT

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ മാത്രം പോര, അത് പ്രാവര്‍ത്തികമാക്കണം. പീയുഷ് ഗോയലിനെ കാണാൻ അനുവാദം ചോദിച്ചിട്ടില്ല.

Full View

സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന പ്രസ്താവന ആവര്‍ത്തിക്കുന്നത് ബോധപൂര്‍വമാണെന്ന് കരുതേണ്ടി വരും. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയരുത്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം. ആകാശത്ത് കൂടെ തീവണ്ടി ഓടിക്കാനാകില്ലെന്ന പരാമര്‍ശം വിടുവായത്തമാണെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

Tags:    

Similar News