ഇത് ദൈവത്തിന്‍റെ കൈത്താങ്ങ്...
മുക്കം നഗരസഭ കെട്ടിടത്തില്‍ കുടുങ്ങിയ പെയിന്‍റിങ് തൊഴിലാളിയെ രക്ഷിച്ചു. ഒറീസ സ്വദേശി കാര്‍ത്തികിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് വലിയ അപകടത്തില്‍ നിന്ന് വലിച്ച് കയറ്റിയത്.
മുക്കം നഗരസഭ കെട്ടിടത്തില്‍ കുടുങ്ങിയ പെയിന്‍റിങ് തൊഴിലാളിയെ രക്ഷിച്ചു. ഒറീസ സ്വദേശി കാര്‍ത്തികിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് വലിയ അപകടത്തില്‍ നിന്ന് വലിച്ച് കയറ്റിയത്. ചെറിയൊരു കയറ് പോലും ശരീരത്തില്‍ കെട്ടാതെ സണ്‍ഷെയ്ഡില്‍ നിന്ന് പെയിന്‍റടിക്കുന്നതിനിടെയാണ് കാര്‍ത്തികിന് ശാരീരക ബുദ്ധിമുട്ടുണ്ടായത്.
ഒരു സര്‍ക്കാര്‍ ഓഫീസില്‍ പെയിന്‍റിങ് ജോലിക്കെത്തിയ ഒറീസ സ്വദേശിയുടെ അവസ്ഥ ആരെയും ഭയപ്പെടുത്തും. അരമണിക്കറോളം അപകടത്തിന്‍റെയും ജീവിതത്തിന്‍റെയും നൂല്‍പ്പാലത്തില്‍. തൊഴില്‍ നിയമം അനുശാസിക്കുന്ന ഒരു സുരക്ഷസംവിധാനങ്ങളും ഇല്ലാതെയാണ് കരാറുകാരന്‍ സണ്‍ഷെയ്ഡിലേക്ക് മറുനാടന്‍ തൊഴിലാളിയെ പെയിന്‍റടിക്കാന്‍ ഇറക്കി വിട്ടത്. കുറേ സമയം തൊഴിലാളി അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
പേടി തോന്നിയതിനാലായിരുന്നു കാര്‍ത്തിക് അനങ്ങാതെ നിന്നത്. കൊടിയത്തൂര്‍ സ്വദേശിയായ കരാറുകാരനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തൊഴിലാളിക്ക് കുഴപ്പമില്ല, പിന്നെ നിങ്ങൾക്കെന്തിനാണ് ഇത്ര വിഷമമെന്നായിരുന്നു മറുപടി. ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് മുക്കം നഗരസഭാ അധികൃതരുടെ പ്രതികരണം.