കണ്ണൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു 

കാറിലെത്തിയ സംഘമാണ് അക്രമിച്ചത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.   

Update: 2018-07-01 13:26 GMT

കണ്ണൂർ മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകരെ സി.പി.എമ്മുകാർ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചു. പെട്രോൾ പമ്പിൽ ബൈക്കിന് എണ്ണ അടിക്കാൻ പോയപ്പോൾ നെല്ലൂന്നിയിലെ സച്ചിൻ (26) സുജി (24) വിജിത്ത് (22) എന്നിവരെയാണ് അക്രമിച്ചത്. കാറിലെത്തിയ സംഘമാണ് ഇവരെ അക്രമിച്ചത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ये भी पà¥�ें- കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Tags:    

Similar News