അഭിമന്യു വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പ്രതികളെക്കുറിച്ച് അറിയാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Update: 2018-07-12 14:20 GMT

അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. എറണാകുളം കരിവേലിപ്പടി സ്വദേശി നിസാർ, വെണ്ണല സ്വദേശി അനുപ് സഹദ് എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആലപ്പുഴയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് കരിവേലിപ്പടി സ്വദേശി നിസാർ, വെണ്ണല സ്വദേശി അനൂപ് സഹദ് എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അരൂർ സ്വദേശി റിയാസാണ് കാറിന്റെ ഉടമസ്ഥൻ. അതേസമയം വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Full View

ഷിറാസ് പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. മുഖ്യപ്രതി മുഹമ്മദിന്റെ അയൽവാസിയാണ്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ റെയ്ഡിൽ വിവിധ രേഖകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. അതേസമയം മുഖ്യപ്രതികളെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

Tags:    

Similar News