കോഴിക്കോട്ടെ തെരുവ് ജീവിതങ്ങള്‍ക്ക് ആശ്വാസമായി ഒരു കൂട്ടം മനുഷ്യര്‍

ഇടക്കിടക്ക് തെരുവിലുള്ളവരെ തേടി ഇങ്ങനെ ഇവരിറങ്ങാറുണ്ട്. വിദ്യാര്‍ത്ഥികളുമുണ്ട് കൂട്ടായ്മയില്‍.

Update: 2018-07-15 08:04 GMT

കോഴിക്കോട്ടെ തെരുവില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കഴിഞ്ഞ ദിവസം വയര്‍ നിറച്ച് ഭക്ഷണം കഴിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ധരിക്കാനുള്ള നല്ല വസ്ത്രവും അവര്‍ക്ക് ലഭിച്ചു. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയര്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയ കമ്പിളി പുതപ്പ് പുതച്ചാണ് തണുപ്പുള്ള കഴിഞ്ഞ രാത്രികളില്‍ അവരെല്ലാം ഉറങ്ങിയത്.

കുറച്ച് പേര്‍ രാവിലെ തന്നെ ഒരു വണ്ടി നിറയെ പലതരത്തിലുള്ള സാധനങ്ങളുമായി തെരുവിലേക്കിറങ്ങി. മുടി വെട്ടാതെ നടക്കുന്നവര്‍ക്ക് മുടി വെട്ടികൊടുത്തു. ചിലര്‍ക്ക് ഷേവ് ചെയ്ത് നല്‍കി. ഷര്‍ട്ട് വേണ്ടവര്‍ക്ക് ഷര്‍ട്ടും, ജീന്‍സ് ആവശ്യമുള്ളവര്‍ക്ക് ജീന്‍സും, സാരിയും ബ്ലൌസും വേണ്ടവര്‍ക്ക് അതും കൊടുത്തു. കൂടെ വയറ് നിറച്ച് ഭക്ഷണവും.

ഇടക്കിടക്ക് തെരുവിലുള്ളവരെ തേടി ഇങ്ങനെ ഇവരിറങ്ങാറുണ്ട്. വിദ്യാര്‍ത്ഥികളുമുണ്ട് കൂട്ടായ്മയില്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് കയറി കിടക്കാന്‍ സൌകര്യമൊരുക്കുന്നുണ്ട് ഇവരുടെ നേതൃത്വത്തില്‍.

Full View
Tags:    

Similar News