എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു

കൈക്കും തലയ്ക്കും പുറത്തും വെട്ടേറ്റ വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു.

Update: 2018-07-17 08:28 GMT

കോഴിക്കോട് കാരയാട് എസ്എഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറി വിഷുണുവിനാണ് വെട്ടേറ്റത്. പോപുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ യോഗം കഴിഞ്ഞ് മടങ്ങവെയാണ് ഒരു സംഘം വിഷ്ണുവിനെ വെട്ടി പരിക്കേല്‍പിച്ചത്. കൈക്കും പുറത്തും തലയ്ക്കും വെട്ടേറ്റ വിഷ്ണുവിനെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണമെന്ന് വിഷ്ണു പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Full View
Tags:    

Similar News