മലബാറിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്ന് കടകംപള്ളി

നവീകരിച്ച കോഴിക്കോട് സൌത്ത് ബീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി

Update: 2018-07-20 03:15 GMT

മലബാറിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .നവീകരിച്ച കോഴിക്കോട് സൌത്ത് ബീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി. ലോകം തന്നെ ഉറ്റ്നോക്കുന്ന ടൂറിസം മേഖലയായി മലബാറിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

നവീകരിച്ച കോഴിക്കോട് സൌത്ത് ബീച്ച് പൊതുജനങ്ങള്‍ക്കായി ടൂറിസം മന്ത്രി തുറന്ന് നല്‍കി.20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സൌത്ത് ബീച്ചില്‍ നടപ്പിലാക്കുക.ബീച്ചിലെ വൈദ്യൂതികരണം ഉടന്‍ പൂര്‍ത്തിയാക്കും.വിദേശ ബീച്ചുകളുടെ അതെ മാതൃകയിലാണ് കോഴിക്കോട് സൌത്ത് ബീച്ചും നവീകരിച്ചിരിക്കുന്നത്.

Tags:    

Similar News