ആലപ്പുഴയില്‍ മഴ കുറഞ്ഞു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം

വീടുകളിലും കൃഷിയിടങ്ങളിലും കയറിയ വെള്ളമിറങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Update: 2018-07-24 10:33 GMT

കനത്ത മഴയില്‍ വെള്ളത്തിനടിയിലായ ആലപ്പുഴയില്‍ മഴ കുറഞ്ഞു. എന്നാല്‍ ഇടക്കിടെ മഴ തുടരുന്നതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി. ക്യാമ്പുകളിലേക്ക് ഭക്ഷ്യ സാധനങ്ങളും കുടിവെള്ളവും എത്തിത്തുടങ്ങി.

രാവിലെ മഴയില്ലെങ്കിലും രാത്രിയിൽ ഇപ്പോഴും പെയ്ത്ത് തുടരുകയാണ്. വീടുകളിലും കൃഷിയിടങ്ങളിലും കയറിയ വെള്ളമിറങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ വരെ ദുരിത കയത്തിലായിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പരാതികൾ ഇപ്പോൾ കാര്യമായി ഉയരുന്നില്ല. വെള്ളമിറങ്ങാൻ തുടങ്ങിയതോടെ ആവശ്യത്തിന് ഭക്ഷ്യ സാധനങ്ങളും കുടിവെള്ളവും അധികൃതർ എത്തിച്ച് നൽകുന്നുണ്ട്.

Full View

മഴ മാറി നിന്നാലും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് ആളുകൾക്ക് മടങ്ങാൻ ഇനിയും സമയമെടുക്കും. വെള്ളം കയറിയ എസി റോഡിലെ ഗതാഗതവും ഭാഗികമായി പുനസ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ.

Tags:    

Similar News