'മദ്യത്തിന്‍റെ മണമുണ്ടായിരുന്നു,ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞപ്പോള്‍ ഇടിക്കുകയായിരുന്നു'; വൈപ്പിൻ ബീച്ചിൽ നടക്കാനിറങ്ങിയ യുവാക്കളെ പൊലീസ് സംഘം മര്‍ദിച്ചതായി പരാതി

ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചതെന്ന് യുവാക്കളുടെ പരാതിയില്‍ പറയുന്നു

Update: 2026-02-06 01:19 GMT
Editor : ലിസി. പി | By : Web Desk

വൈപ്പിൻ: എറണാകുളം പുതുവൈപ്പിനിൽ യുവാക്കളെ മദ്യപിച്ച പൊലീസ് സംഘം മർദിച്ചവശരാക്കിയെന്ന്  പരാതി. വൈപ്പിൻ സ്വദേശികളായ നിതിൻ, അപ്പു എന്നിവർക്കാണ് മർദനമേറ്റത്. 

വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ ഇന്നലെ വൈകിട്ട് അക്രമം ഉണ്ടായി എന്നാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി. ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്ന് പരാതിക്കാർ പറയുന്നു. നാലഞ്ചുപേര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ചെവിക്കല്ലിനടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും യുവാക്കള്‍ പറയുന്നു. 

Advertising
Advertising

പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കയ്യിലുണ്ടായിരുന്ന പണം അപഹരിച്ചു എന്നും പരാതിയുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാക്കളുടെ കുടുംബം. അതേസമയം, പൊലീസ് ഉദ്യോഗസ്ഥർ ആക്രമണം നടത്തിയതായി അറിഞ്ഞിട്ടില്ലെനാണ് ഞാറക്കൽ പൊലീസിന്റെ വിശദീകരണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News