പാതിവില വാഹന തട്ടിപ്പ്: എ.എൻ രാധാകൃഷ്ണനടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസ്

പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്

Update: 2026-02-06 01:58 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പാതിവില വാഹന തട്ടിപ്പില്‍ എ.എൻ രാധാകൃഷ്ണനടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസ്. പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് നാലുപേർക്കെതിരെ കേസെടുത്തത്.

രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കന്മാരായ സുമേഷ്, രൂപേഷ് മേനോൻ, കെ.ടി ബിനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പാതിവിലക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഹനമോ പണമോ നല്‍കിയില്ലെന്നാണ് പരാതി.തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News