ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ കാണാതായ നാല് പേരെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്,  കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

Update: 2018-08-01 14:44 GMT

ഇടുക്കി തൊടുപുഴയിൽ നാലംഗ കുടുംബത്തിനെ കൊലപ്പെടുത്തി വീടിന്‍റെ പരിസരത്ത് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. മുണ്ടൻമുടി കമ്പക്കാനം സ്വദേശി കൃഷ്ണനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കമ്പക്കാനം സ്വദേശി കൃഷ്ണൻ, ഭാര്യ സുശീല, ഡിഗ്രി വിദ്യാർഥിനിയായ മകൾ ആശ, പ്ലസ് വൺ വിദ്യാർഥിയായ മകൻ അർജുൻ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മൃതദേഹങ്ങൾ നാലും ഒന്നിന് മീതെ ഒന്ന് എന്ന നിലയിൽ വീടിന് പിന്നിലെ ആട്ടിൻ കൂടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു.

Advertising
Advertising

Full View

മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാനില്ലായിരുന്നു. മീറ്റർ റീഡിംഗിന് എത്തിയ ജലനിധി ജീവനക്കാരൻ അടുക്കള വാതിലിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. പിന്നീട് നടന്ന പരിശോധനയിൽ വീടിനുള്ളിൽ രക്തം തളംകെട്ടിയ നിലയില്‍ കണ്ടെത്തി.

വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തുന്നയാളാണ് കൃഷ്ണൻ. അയൽവാസികളോട് കാര്യമായ സഹകരണം ഇല്ലായിരുന്നു. വീടിന് പരിസരത്ത് നിന്ന് ഒരു കത്തിയും ചുറ്റികയും ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെന്ന് പത്തനംതിട്ട എസ്.പി അറിയിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    

Similar News