ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

പരമാവധി സംഭരണ ശേഷിയായ 169 അടിയിലേക്ക് വെള്ളം എത്തിയതിനെ തുടര്‍ന്നാണ് നടപടി

Update: 2018-08-12 03:19 GMT

ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഇന്നലെ രാത്രിയോടെ ഉയര്‍ത്തി. പരമാവധി സംഭരണ ശേഷിയായ 169 അടിയിലേക്ക് വെള്ളം എത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ പെരിയാറില്‍ വീണ്ടും ചെറിയ രീതിയില്‍ ജലനിരപ്പുയര്‍ന്നു. മഴ കുറഞ്ഞതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണത്തിലും കുറവുവന്നു.

ഇന്നലെ രാത്രി വരെ ജലനിരപ്പ് താഴ്ന്ന നിലയിലാണ് പെരിയാര്‍ ഒഴുകിയിരുന്നത്. എന്നാല്‍ വെള്ളം കൂടിയതോടെ ഇടമലയാര്‍ ഡാമിന്റെ അടച്ചിട്ട മൂന്ന് ഷട്ടറുകളില്‍ ഒന്ന് കൂടി ഇന്നലെ ഉയര്‍ത്തി. രണ്ട് ഷട്ടറുകളില്‍ നിന്ന് വെള്ളം എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.

Advertising
Advertising

Full View

ജില്ലയില്‍ 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേരാണ് നിലവില്‍ താമസിക്കുന്നത്. ജില്ലയില്‍ വെളളപ്പൊക്കം ഏറെ ബാധിച്ചത് ഏലൂര്‍ നഗരസഭാ പരിധിയില്‍പ്പെട്ട പ്രദേശങ്ങളെയാണ്. ഏറ്റവും അധികം പ്രശ്നങ്ങള്‍ നേരിട്ട ഏലൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു. ഏലൂര്‍ നഗരസഭാ പരിധിയില്‍ മാത്രം ഒന്‍പത് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.

എല്ലാ സേനാവിഭാഗങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രതയോടെയാണ് ദുരന്ത നിവാരണത്തിനായി രംഗത്തുള്ളത്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Tags:    

Similar News