ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് തെളിവുകളുണ്ടെങ്കില്‍ വൈകിപ്പിക്കരുതെന്ന് ഹൈകോടതി 

അറസ്റ്റ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

Update: 2018-08-13 13:29 GMT

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് തെളിവുകളുണ്ടെങ്കില്‍ വൈകിപ്പിക്കരുതെന്ന് ഹൈകോടതി. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേരള കാത്തലിക് ചർച്ച് റിഫോമേഷൻ മൂവ്മെന്റ് സമർപ്പിച്ച ഹരജിയണ്‌ കോടതി തളളിയത്.

ബിഷപ്പിനെതിരെയുള്ള പരാതിയിലെ ആദ്യ സംഭവം നടക്കുന്നത് 2014 ലാണ് .അതുകൊണ്ടു തന്നെ അന്വേഷണത്തിനും തെളിവെടുപ്പിനും സ്വാഭാവിക സമയമെടുത്തു. ബിഷപ്പിനെതിരെ തെളിവുകൾ ലഭിച്ചു എന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതണ് കോടതി വ്യക്തമാക്കിയത്. അറസ്റ്റ് വൈകുന്നു എന്നത് അന്വേഷണത്തിന്റെ പോരായ്മയായി കണക്കാക്കാനാവില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് സംബന്ധിച്ച തീരുമാനം എടുക്കാമെന്നും കോടതി ചൂണ്ടികാട്ടി.

Advertising
Advertising

തെളിവുണ്ടങ്കിൽ അറസ്റ്റിനു ഉന്നത ഉദ്യോഗസ്ഥനുമായി കൂടി ആലോചിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല .തെളിവുണ്ടെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യണം .അറസ്റ്റ്ന്റെ കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കണം എന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപിച്ചു. വൈദികനെന്ന പദവി ഉപയോഗിച്ച് വൈദികൻ കന്യാസ്ത്രിയെ ബലാൽസംഗ ചെയ്തുവെന്നണ് റിപ്പോർട്ടിലുള്ളത്. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി യായിരുന്നു ഹരജി നല്കിയത്. സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നതെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.

Tags:    

Similar News