മുട്ടം യാര്‍ഡില്‍ വെള്ളം കയറി; മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു 

ഇന്നലെ രാത്രി 11.30തോടെയാണ് മുട്ടം യാര്‍ഡിലേക്ക് വെള്ളം കയറിയത്

Update: 2018-08-16 03:53 GMT

പെരിയാര്‍ കര കവിഞ്ഞതോടെ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങി. ഇതോടെ മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ഇന്നലെ രാത്രി 11.30തോടെയാണ് മുട്ടം യാര്‍ഡിലേക്ക് വെള്ളം കയറിയത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ യാര്‍ഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. കൊച്ചി മെട്രോയുടെ കമ്പനിപ്പടിയിലെ സ്‌റ്റേഷനിലും വെള്ളം കയറിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Advertising
Advertising

Kochi Metro train operation is suspended as the water level rises in Muttom yard area. The service will be resumed once the water comes down and our systems are back in good condition.

Posted by Kochi Metro on Wednesday, August 15, 2018
Tags:    

Similar News