കേരളത്തിലേത് നൂറ്റാണ്ടിലെ പ്രളയമെന്ന് നാസ

ആഗസ്ത് 13 മുതല്‍ 20 വരെ സംസ്ഥാനത്ത് 46.9 സെന്റി മീറ്റര്‍ മഴ ലഭിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു

Update: 2018-08-23 08:02 GMT

കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ പ്രളയമെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ആഗസ്ത് 13 മുതല്‍ 20 വരെ സംസ്ഥാനത്ത് 46.9 സെന്റി മീറ്റര്‍ മഴ ലഭിച്ചതായി നാസയുടെ പഠനം വ്യക്തമാക്കുന്നു. ഉപഗ്രഹ ദൃശ്യങ്ങളടങ്ങുന്ന വിവരങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തിലെയും കര്‍ണാടകയിലെയും മഴയുടെ തോത് വ്യക്തമാക്കുന്നതാണ് നാസ പുറത്ത് വിട്ട ദൃശ്യങ്ങളും കണക്കുകളും. .ആഗസ്ത് 3 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 42 ശതമാനത്തിലധികം മഴ സംസ്ഥാനത്ത് ലഭിച്ചതായി നാസ വിശദീകരിക്കുന്നു. വിവിധയിടങ്ങളിലായി 120 മില്ലീ മീറ്റര്‍ മുതല്‍ 469 മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് മഴ ലഭിച്ചത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 5 മുതല്‍ 14 ഇഞ്ച് വരെയും രണ്ടാം ഘട്ടത്തില്‍ 10 മുതല്‍ 16 ഇഞ്ച് വരെയും മഴ ലഭിച്ചു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റേഷന്‍ മിഷന്‍ കോര്‍ സാറ്റലൈറ്റ് ആയ ജി.പി.എം വഴിയാണ് പഠനം നടത്തിയത്. നാസയുടെയും ജപ്പാന്റെയും സംയുക്ത സാറ്റലൈറ്റാണ് ജി പി എം.

Tags:    

Similar News