അധികമായി അനുവദിച്ച അരി സൌജന്യമായി നല്‍കണം: കേന്ദ്രത്തിന് കേരളം കത്തയച്ചു

ദുരിതാശ്വാസപ്രവര്‍ത്തനത്തിന് കേന്ദ്രംനല്‍കിയ ധനസഹായത്തില്‍ പകുതിയോളംരൂപ അരിക്ക് വിലയായി നല്‍കേണ്ടിവരുമെന്ന് കേരളം. എന്നാല്‍ മൂന്ന് മാസം വരെ കേരളം വില നല്‍കേണ്ടെന്നാണ് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍

Update: 2018-08-24 07:43 GMT
Advertising

അധികമായി അനുവദിച്ച 118000 മെട്രിക് ടണ്‍ അരി സൌജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം വീണ്ടും കത്തയച്ചു. കിലോക്ക് 22രൂപ 60 പൈസ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് 260 കോടിയോളം രൂപ കേരളത്തിന് ബാധ്യതയുണ്ടാക്കുമെന്ന് കേരളം കത്തില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ പ്രളയംമൂലം ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശദമായ നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇപ്പോള്‍ നല്‍കിയ 600 കോടിക്ക് പുറമെയുള്ള സഹായം ഇത് പരിഗണിച്ചാകും നല്‍കുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ധാരാളം സമയം ആവശ്യമായതിനാല്‍ തന്നെ അടിയന്തരസഹായം എന്നത് പരിഗണിച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കേരളത്തിന് അധികമായി അനുവദിച്ച 118000 മെട്രിക് ടണ്‍ അരി സൌജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം വീണ്ടും കത്തയച്ചു. നിലവില്‍ കേന്ദ്രം അനുവദിച്ച അരിക്ക് കിലോക്ക് 22. രൂപ 60 പൈസ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് 260 കോടിയോളം രൂപ ബാധ്യതയുണ്ടാക്കുമെന്ന് കേരളം കത്തില്‍ പറയുന്നു.

കേന്ദ്രം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കിയ ധനസഹായത്തില്‍ പകുതിയോളം രൂപ അരിക്ക് വിലയായി തന്നെ നല്‍കേണ്ടിവരുമെന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. എന്നാല്‍ മൂന്ന് മാസം വരെ കേരളം വില നല്‍കേണ്ടെന്നാണ് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചിരിക്കുന്നത്.

Tags:    

Similar News