എംപിമാരെ ഇറക്കാന്‍ കോണ്‍ഗ്രസ്; കെ.സുധാകരനും എം.കെ രാഘവനും മത്സരിച്ചേക്കും

അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് കെ.എസ് ശബരിനാഥും എം.എം ഹസനും രംഗത്തെത്തി

Update: 2026-02-08 02:10 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരായ കെ.സുധാകരനും എം.കെ രാഘവനും മത്സരിച്ചേക്കും. സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടുമാണ് മത്സരിക്കുക. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന്റേതാണ് തീരുമാനം. കോന്നിയിൽ അടൂർ പ്രകാശിനെ മത്സരിപ്പിക്കണമെന്നും നിർദേശമുണ്ട്. അടൂർ പ്രകാശിനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്‌. അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് കെ.എസ് ശബരിനാഥും എം.എം ഹസനും രംഗത്തെത്തി. തിരുവനന്തപുരത്ത് കെ.മുരളീധരനെ മത്സരിപ്പിക്കാനും നീക്കമുണ്ട്.

Read Also'കോൺഗ്രസ് സ്ഥാനാർഥിപട്ടിക ഈ മാസം അവസാനം, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും'; മധുസൂദനൻ മിസ്ത്രി

Advertising
Advertising

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഈ മാസം അവസാനത്തോടെ പുറത്ത് വിട്ടേക്കും.സ്ക്രീനിനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർകോട്ട് നിന്ന് ആരംഭിക്കും മുമ്പ് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സീറ്റ് വിഭജനം പോലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ മാസം അവസാനത്തോടെ സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും എന്നാണ് മധുസൂദനൻ മിസ്ത്രിയുടെ പ്രതീക്ഷ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News